Thu. Apr 25th, 2024
ഇംഗ്ലണ്ട്:

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തിലാണ് നാളെ മത്സരം നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും സൗത്ത്‌ആഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. ജൂലൈ 14 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയുടെ ആദ്യമത്സരം ജൂൺ 5 നാണ്. സൌത്ത് ആഫ്രിക്കയെയാണ് അന്ന് ഇന്ത്യ നേരിടുന്നത്. ജൂൺ 9 ന്റെ അടുത്ത മത്സരത്തിൽ ആസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. ജൂൺ 13 നു ന്യൂസീലാൻഡുമായാണ് മത്സരം. ജൂൺ 16 ന് ഇന്ത്യ പാക്കിസ്ഥാനെ നേരിടും.

ശിഖർ ധവാൻ, കെ.എൽ. രാഹുൽ, രോഹിത് ശർമ്മ, വിരാട് കോലി, എം.എസ്. ധോണി, കേദാർ ജാധവ്, വിജയ് ശങ്കർ, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, എന്നിവരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.

വനിതകളുടെ ആദ്യത്തെ ലോകകപ്പ് മത്സരങ്ങൾ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. 1973 ൽ.

Leave a Reply

Your email address will not be published. Required fields are marked *