വായന സമയം: 1 minute

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വൻ‌വിജയം ആഘോഷിക്കാനായി, ഗുജറാത്തിലെ സൂററ്റിലെ ഒരു ഐസ്ക്രീം പാർലറിൽ മോദിയുടെ ചിത്രമുള്ള കുൽഫി നിർമ്മിച്ച് വില്പനയ്ക്കു വച്ചു. മോദി സീതാഫൽ കുൽഫിയിൽ മോദിയുടെ ചിത്രം നിർമ്മിച്ചിരിക്കുന്നത് യന്ത്രം കൊണ്ടല്ല. കൈകൊണ്ടാണ്. ഐസ്ക്രീം പാർലറിലെ ജോലിക്കാർ 24 മണിക്കൂർ കൊണ്ടാണ് മോദിയുടെ ചിത്രമുള്ള മോദി സീതാഫൽ കുൽഫി 200 എണ്ണം നിർമ്മിച്ചത്.

മോദിയുടെ സത്യപ്രതിജ്ഞാദിവസമായ മെയ് 30 വരെ ആ ഐസ്ക്രീം പാർലറിൽ ആ പ്രത്യേക കുൽഫി ലഭിയ്ക്കും.

കുൽഫി നന്നായി ചെലവാകുന്നുണ്ടെന്നും, ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം ആഘോഷിക്കാനായി കുൽഫി 50 ശതമാനം വിലക്കുറവിലാണു നൽകുന്നതെന്നും ഐസ്ക്രീം പാർലർ ഉടമയായ വിവേക് അജ്മേറ പറഞ്ഞു. അതുണ്ടാക്കാനുപയോഗിച്ച വസ്തുക്കൾ 100 ശതമാനം പ്രകൃതിദത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

avatar
  Subscribe  
Notify of