Fri. Apr 26th, 2024

ന്യൂഡൽഹി:

പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം പറയാതെ മോദി. ‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കും, അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാം’ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് മോദി ചെയ്തത്. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും മോദി ഉത്തരം പറയണമെന്ന് നിര്‍ബന്ധമില്ലെന്ന് അമിത് ഷായും പറഞ്ഞു.

എന്നാൽ നിശിതമായ പരിഹാസത്തോടെയാണ് ഈ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്. വാ​ർ​ത്താ​സ​മ്മേ​ള​നം മി​ക​ച്ച​താ​യി​രു​ന്നെ​ന്നും അ​ടു​ത്ത ത​വ​ണ അ​മി​ത് ഷാ ​മോ​ദി​യെ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. മു​ഖം കാ​ണി​ച്ച​തു​ത​ന്നെ വ​ലി​യ കാ​ര്യം എന്നും രാഹുൽ കൂട്ടി ചേർത്തു.

സോഷ്യൽ മീഡിയയിലും മോദിയുടെ വാർത്ത സമ്മേളനത്തിന് ട്രോളുകളുടെ പെരുമഴ ആയിരുന്നു. മോദി നനയാതെ കുളിച്ചു എന്ന രീതിയിൽ ആയിരുന്നു വിമർശനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *