Wed. Jan 22nd, 2025
ല​ണ്ട​ന്‍:

ല​ണ്ട​ന്‍ ഓ​ഹ​രി വി​പ​ണി​യി​ലെ വ്യാ​പാ​രം തു​റ​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നേ​ട്ടം ഇ​നി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ്വ​ന്തം‍. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കി​ഫ്ബി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി ല​ണ്ട​ൻ സ്റ്റോ​ക് എ​ക്സ​ചേ​ഞ്ച് തു​റ​ന്ന​ത്.

ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക് എക്സ്‌ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമായാണ്. ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി ഇതോടെ കിഫ്ബിക്ക് സ്വന്തം. വിപണി തുറക്കൽ ചടങ്ങിൽ ധനകാര്യമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു.

ല​ണ്ട​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ ഓ​ഹ​രി ലി​സ്റ്റ് ചെ​യ്യു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ സം​സ്ഥാ​ന​ത​ല സ്ഥാ​പ​ന​മാ​യി കി​ഫ്ബി വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ക്ഷ​ണം ല​ഭി​ച്ച​ത്. ഇ​തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന് വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള പു​തി​യ അ​വ​സ​ര​വും കോ​ര്‍​പ്പ​റേ​റ്റ് ഭ​ര​ണ​ത്തി​ലെ​യും ഫ​ണ്ട് പ​രി​പാ​ല​ന​ത്തി​ലെ​യും ലോ​കോ​ത്ത​ര സ​മ്പ്ര​ദാ​യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​നു​ള്ള അ​വ​സ​ര​വു​മാ​ണ് വ​ഴി​തു​റ​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *