Sun. Jan 19th, 2025
ഗോരഖ്‌പൂർ:

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ ചതിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തിങ്കളാഴ്ച പറഞ്ഞു.

“ഞാനൊരു ചായക്കടക്കാരനാണെന്നു പറഞ്ഞുകൊണ്ടാണ് മോദി ചതിച്ചത്. നാം അവരെയൊക്കെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവർഷത്തിലും, ഈ രണ്ടു വർഷത്തിനിടയ്ക്കും ഉള്ള ചായയുടെ രുചി നിങ്ങൾക്ക് ഇപ്പോൾ അറിയാമല്ലോ. എങ്ങനെയാണ് അതിന്റെ സ്വാദ്?” ഗോരഖ്‌പൂരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അഖിലേഷ് യാദവ് ചോദിച്ചു. അതുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. എവിടെയും ഇല്ലാത്തതെന്ന് ജനങ്ങൾക്കറിയാമെന്നും യാദവ് കൂട്ടിച്ചേർത്തു.

ഗോരഖ്‌പൂരിൽ മെയ് 19 നാണു തിരഞ്ഞെടുപ്പ്. സഖ്യ സ്ഥാനാർത്ഥി രാം ഭുയാൽ നിഷാദും, കോൺഗ്രസ് സ്ഥാനാർത്ഥി മധുസൂദൻ ത്രിപാഠിയും, ബി.ജെ.പി. സ്ഥാനാർത്ഥി രവി കിഷനും തമ്മിലാണ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *