കൽബുർഗി:
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 23 നു കഴിയുമ്പോൾ കർണ്ണാടകയിലെ പല ബി.ജെ.പി. നേതാക്കളും തന്റെ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് കുതിരക്കച്ചവടം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കർണ്ണാടകയിലെ കൽബുർഗിയിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾ ബി.ജെ.പിയിലെ ഒരു എം.എൽ.എയേയും പിടിച്ചെടുക്കുന്നില്ല. പക്ഷേ, മെയ് 23 നു ശേഷം അവർ സ്വാഭാവികമായിത്തന്നെ കോൺഗ്രസ്സിലേക്കു വരും. കഴിഞ്ഞ ഒരു വർഷമായിട്ട് ബി.ജെ.പിയുടെ കുതിരക്കച്ചവട മനോഭാവത്തിനു കർണ്ണാടകം സാക്ഷിയാണ്. അതേ സമയം കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യം ചേർന്നിട്ടുള്ളതിനും.” വേണുഗോപാൽ പറഞ്ഞു.
“ഞങ്ങൾ സർക്കാർ രൂപീകരിച്ചു. കഴിഞ്ഞ ഒരു വർഷമായിട്ട് സംസ്ഥാനം ഭരിക്കുന്നത് ഞങ്ങളാണ്. തീർച്ചയായിട്ടും ഞങ്ങൾ അതു തുടരുക തന്നെ ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.