കൊച്ചി:
പോലീസിലെ പോസ്റ്റൽ വോട്ടിലെ ക്രമക്കേടിൽ അടിയന്തിരമായി ഇടപെടലാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. പോലീസുകാരുടെ മുഴുവൻ പോസ്റ്റൽ വോട്ടുകളും റദ്ദാക്കണമെന്നും, സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ, തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാർക്കും ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ടു ചെയ്യുന്നതിനു സൌകര്യം ഒരുക്കുക എന്നിവയും ആകും ഹരജിയിലെ ആവശ്യങ്ങൾ. ക്രൈം ബ്രാഞ്ച് ഇപ്പോൾ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചെന്നിത്തല പറയുന്നു.
യു.ഡി.എഫ് നേതൃയോഗം ഇന്നു തിരുവനന്തപുരത്ത് ചേരുന്നുണ്ട്. രാവിലെ 11 ന് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ ആണ് യോഗം നടക്കുക. തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ചേരുന്ന യോഗത്തിന്റെ പ്രധാന അജണ്ട തിരഞ്ഞെടുപ്പ് അവലോകനം തന്നെയാവും. വോട്ടര്‍ പട്ടികയിൽ പേര് വെട്ടിമാറ്റല്‍, പോസ്റ്റല്‍ വോട്ടിലെ തിരിമറി, കള്ളവോട്ട് തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.