ചെന്നൈ:
ഫെഡറല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഡി.എം.കെയെ വിടാതെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും അവസരം തേടിയിരിക്കുകയാണ്.
ടി.ആര്‍.എസ്സുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കുമില്ലെന്ന് ഡി.എം.കെ. ആവര്‍ത്തിക്കുമ്പോഴും പിന്നോട്ട് പോകാന്‍ ഒരുക്കമല്ലെന്ന് സൂചിപ്പിക്കുന്നതാണ് ചന്ദ്രശേഖര്‍ റാവുവിന്റെ ഇപ്പോഴത്തെ നടപടി. മുമ്പ് കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചപ്പോള്‍ പ്രചാരണ തിരക്കുകള്‍ ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ സമയം അനുവദിച്ചിരുന്നില്ല. മൂന്നാം മുന്നണി സംവിധാനത്തോടു താല്‍പര്യമില്ലെന്ന നിലപാട് ഡി.എം.കെ. നേതൃത്വം ആവർത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാകുമെന്ന വിശ്വാസം റാവുവായി സ്റ്റാലിന്‍ പങ്കുവക്കുകയും ചെയ്തു.
ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണാതെ റാവു മടങ്ങി. രാഷ്ട്രീയ മര്യാദയുടെ പേരിലാണ് കെ.സി.ആറുമായി കൂടിക്കാഴ്ചക്ക് തയ്യാറായെന്ന് സ്റ്റാലിൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സ്റ്റാലിനുമായി ചന്ദ്രശേഖര്‍ റാവു കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്.