Wed. Jan 22nd, 2025
നാംഖാന, പശ്ചിമബംഗാൾ:

രാജ്യം നശിപ്പിച്ചതിനാൽ ഒറ്റ വോട്ടുപോലും മോദിയ്ക്കു നൽകരുതെന്ന് മമത ബാനർജി തിങ്കളാഴ്ച, വോട്ടർമാരോട് ആവശ്യപ്പെട്ടു.

മോദി, കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് സുന്ദർബനിലെ നാംഖാനയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ അവർ പറഞ്ഞുവെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.

“നിങ്ങൾ ചൌക്കീദാറെ പ്രധാനമന്ത്രി ആയിട്ട് തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ രാജ്യം അയാളാൽ നശിയ്ക്കപ്പെടും. ബി.ജെ.പിയ്ക്ക് ഒറ്റ വോട്ടും നൽകാതെ വോട്ടർമാർക്ക് അയാളെ പുറത്താക്കാൻ സാധിക്കും.” മമത പറഞ്ഞു.

ബി.ജെ.പി, ന്യൂനപക്ഷക്കാരേയും, ദളിതരേയും, പത്രപ്രവർത്തകരേയും കൊന്നൊടുക്കിയിട്ടുണ്ടെന്നും അവർ ആരോപിച്ചു.

“ബി.ജെ.പിയെ ഭയക്കാനായിട്ട് ഒന്നുമില്ല. അവർക്കു വോട്ടു ചെയ്യാനും പാടില്ല. സി.പി.ഐ. എമ്മിനോ, കോൺഗ്രസ്സിനോ ഒരു വോട്ടു പോയാലും അതു ബി.ജെ.പിയെ ശക്തിപ്പെടുത്തും.” അവർ പറഞ്ഞു.

മോദിയുടെ നോട്ടുനിരോധനത്തിലും അവർ എതിർപ്പു പ്രകടിപ്പിച്ചു. പാചകവാതകം, ഡീസൽ, പെട്രോൾ എന്നിവയ്ക്കു കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ വില വളരെയധികം വർദ്ധിച്ചുവെന്നും അവർ പറഞ്ഞു.

താജ്‌പൂർ തുറമുഖം നിർമ്മിക്കുന്ന കാര്യത്തിൽ, ബി.ജെ.പി സർക്കാർ വാക്കു തെറ്റിച്ചെന്നും മമത ബാനർജി ആരോപിച്ചു. കേന്ദ്രം, കഴിഞ്ഞ മൂന്നു വർഷമായി ഒന്നും ചെയ്യാഞ്ഞതിനാൽ താജ്‌പൂർ തുറമുഖവികസനം, സംസ്ഥാനസർക്കാർ നടത്തുമെന്ന് ജനുവരിയിൽ അവർ പ്രഖ്യാപിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസ് സർക്കാർ, സംസ്ഥാനത്തെ തൊഴിലില്ലായ്മ 40 ശതമാനത്തോളം കുറച്ചുവെന്നു പറഞ്ഞ അവർ, നോട്ടുനിരോധനം, രാജ്യത്ത് ഒരുപാട് തൊഴിൽ നഷ്ടപ്പെടുത്തിയെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *