കൊച്ചി:
ഉത്സവ വേളകളില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം രോഗവും പരിക്കുമുള്ള ആനകളെ പങ്കെടുപ്പിക്കരുതെന്നത് കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഇടുക്കിയിലെ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍ എന്ന സംഘടനയുടെ സെക്രട്ടറി എം.എന്‍. ജയചന്ദ്രന്‍ രോഗബാധിതരായ ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഹൈക്കോടതി പരിഗണിക്കുകയായിരുന്നു.
ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ സംഘടിതനീക്കം നടക്കുന്നുണ്ടെന്നും അതേസമയം ആനയെ പൂരത്തിന് ഉപയോഗിക്കാന്‍ സാധ്യമാകില്ല എന്നും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിഷയത്തില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടണം എന്ന് ആവശ്യപ്പെട്ടത് .