Sun. Dec 22nd, 2024
തിരുവനന്തപുരം:

തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് 6 മണിക്കാണ് കൂടിക്കാഴ്ച.

ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ ഘട്ടത്തിൽ, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ, ഇരുവരും ചർച്ച ചെയ്യും.

ഒരു ഔദ്യോഗികക്കുറിപ്പിലാണ് കൂടിക്കാഴ്ചയുടെ കാര്യം വ്യക്തമാക്കിയത്.

കൂടിക്കാഴ്ചയ്ക്കു ശേഷം, റാവു, രാമേശ്വരം സന്ദർശിക്കും. ശ്രീരംഗം ക്ഷേത്രങ്ങളും സന്ദർശിച്ചശേഷം അദ്ദേഹം ഹൈദരാബാദിലേക്കു പോകും.

Leave a Reply

Your email address will not be published. Required fields are marked *