Fri. Mar 29th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ പോലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ഇന്റലിജൻസ് റിപ്പോർട്ട്. ഇടതു അനുകൂലികൾ ഭരിക്കുന്ന പോലീസ് അസോസിയേഷൻ സ്വാധീനിച്ചെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ശബ്ദരേഖയിൽ പരാമർശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും പറയുന്നു. ഇന്നലെയാണ് ഇന്റലിജൻസ് മേധാവി വിനോദ് കുമാർ നാല് പേജുള്ള റിപ്പോർട്ട് ലോകനാഥ് ബെഹ്‌റക്ക് കൈമാറിയത്.

എ​ല്ലാ ജി​ല്ല​യി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശ​മു​ണ്ട്. വോ​ട്ട് ചെ​യ്യു​ന്ന​തി​നു മു​മ്പും ശേ​ഷ​വും പോലീസ് അ​സോ​സി​യേ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി. ഭീ​ഷ​ണി​കാ​ര​ണം പ​ല​രും തെ​ളി​വ് ന​ൽ​കാ​ൻ മ​ടി​ക്കു​ക​യാ​ണെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് ശുപാർശ ചെ​യ്തു.

പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ സി.പി.എം നിയന്ത്രിക്കുന്ന പോലീസ് അസോസിയേഷൻ നേ​താ​ക്ക​ള്‍​ക്ക് മു​ന്‍​കൂ​ട്ടി ന​ല്‍​ക​ണ​മെ​ന്ന അസോസിയേഷൻ ഭാരവാഹിയുടെ ശ​ബ്ദ​രേ​ഖ​ പുറത്തു വന്നിരുന്നു. പോലീസ് അസോസിയേഷൻ നിർദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പോലീസുകാരൻ സമ്മതിച്ചിരുന്നു.

58,000-ഓ​ളം പോ​ലീ​സു​കാ​രാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ഇതിൽ തന്നെ 1600 പോലീസുകാർക്കു അന്യ സംസ്ഥാനങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് ഡ്യുട്ടി. വീട്ടിലെ വിലാസത്തിലാണു പോസ്റ്റൽ ബാലറ്റിനു സാധാരണയായി അപേക്ഷിക്കുന്നത്.എന്നാൽ പോസ്റ്റൽ വോട്ട് ചെയ്യുന്ന പോലീസുകാർക്ക് തങ്ങൾക്ക് സൗകര്യമുള്ള വിലാസത്തിൽ നിന്ന് ബാലറ്റ് പേപ്പർ വരുത്താം. ഇത് മുതലെടുത്താണ് പോലീസ് അസോസിയേഷൻ നിയന്ത്രിക്കുന്ന ഇടത് അനുകൂലികളുടെ ഇടപെടൽ ഉണ്ടായത്.

തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പോലീസുകാരെ സമ്മർദ്ദം ചെലുത്തി അസോസിയേഷൻ നിർദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയക്കാൻ ആവശ്യപ്പെട്ടു എന്നാണ് സൂചന. അങ്ങനെ എത്തിയ പോസ്റ്റൽ ബാലറ്റുകളിൽ ഓരോ ബറ്റാലിയനിലും രൂപീകരിച്ചിട്ടുള്ള ഇലക്ഷൻ സെല്ലിലെ പോലീസുകാർ തിരിമറി നടത്തി എന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *