ന്യൂഡൽഹി:
വിവരാവകാശ പരിധിയില്‍ നിന്ന് സി.ബി.ഐ. അതീതരല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയ വിഷയങ്ങളില്‍ വിവരങ്ങള്‍ അപേക്ഷകന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്ര സംസ്ഥാന ഏജന്‍സികളും അപേക്ഷകന് വിവരങ്ങള്‍ കൈമാറാന്‍ ബാധ്യതസ്ഥരാണന്നും കമ്മീഷന്‍ വ്യക്തമാക്കി. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷിച്ച കേസിലെ വിവരങ്ങള്‍ ആരാഞ്ഞ് ബീഹാര്‍ സ്വദേശിയായ എന്‍. പരാശര്‍ ആണ് ഹര്‍ജി നല്‍കിയത്. തങ്ങളുടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിവരങ്ങള്‍ മാത്രമെ നല്‍കാനാവുകയുള്ളുവെന്നും പരാശറിനു നല്‍കിയ മറുപടിയില്‍ സി.ബി.ഐ. വ്യക്തമാക്കി.