Fri. Apr 19th, 2024
ചെന്നൈ:

ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ എന്‍.ഐ.എ. നടത്തിയ റെയ്‌ഡിൽ ശ്രീലങ്കന്‍ സ്വദേശി അറസ്റ്റില്‍. റോഷന്‍ (33) എന്നയാളാണ് അറസ്റ്റിലായത്. ചെന്നൈക്ക് സമീപം പൂനമല്ലിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊളംബോ സ്‌ഫോടനത്തിലെ മുഖ്യപ്രതിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. തൗഹീത്ത് ജമാഅത്തുമായും റോഷന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അതേപോലെ മതിയായ യാത്ര രേഖകളില്ലാതെയാണ് ഇയാള്‍ ഇവിടെ താമസിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഈ കുറ്റത്തിനാണ് ഇയാളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *