Fri. Apr 26th, 2024
കോട്ടയം:

വയനാട് വൈത്തിരിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കബനീ ദളം നേതാവ് സി.പി.ജലീലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊന്‍കുന്നത്ത് പോസ്റ്റര്‍. പൊന്‍കുന്നം ഗ്രാമദീപം ജംക്ഷനില്‍ ആണ് കയ്യെഴുത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ”ജലീലിന്റെ മരണം പൊറുക്കില്ല ഒരിക്കലും” എന്ന് എഴുതിയ പോസ്റ്റര്‍ മാവോയിസ്റ്റുകള്‍ എന്ന പേരിലാണ് ഒട്ടിച്ചിരിക്കുന്നത്. 3 സ്ഥലത്താണ് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പൊന്‍കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *