Fri. Apr 26th, 2024
ഷാ​ർ​ജ:

പു​രാ​വ​സ്തു ശേ​ഷി​പ്പു​ക​ളാ​ലും മ​നോ​ഹ​ര മ​രു​ഭൂകാഴ്ചകളാലും സമ്പന്നമായ ഷാ​ർ​ജ മെ​ലീ​ഹ​യി​ൽ പു​തിയ ആതിഥേയകേന്ദ്രമൊരുക്കി ഷാർജ നി​ക്ഷേ​പ​ക വി​ക​സ​ന വ​കു​പ്പ് (ഷു​റൂ​ഖ്). ‘മൂ​ൺ റി​ട്രീ​റ്റ്’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ആ​ഡം​ബ​ര ക്യാ​മ്പി​ങ്​ കേ​ന്ദ്രം മാർച്ച് മാസ​ത്തോ​ടെ അ​തി​ഥി​ക​ൾ​ക്കാ​യി വാ​തി​ൽ തു​റ​ക്കും. ‘മി​സ്ക് ബൈ ​ഷ​സ’
യു​മാ​യി ചേ​ർ​ന്ന ഷു​റൂ​ഖ് രൂ​പം ന​ൽ​കി​യ ‘ഷാ​ർ​ജ ക​ല​ക്​​ഷ​ൻ’ എ​ന്ന ആ​തി​ഥേ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ ഏ​റ്റ​വും പു​തി​യ​താ​ണ് മൂ​ൺ റി​ട്രീ​റ്റ്.

കു​ടും​ബ​സ​ഞ്ചാ​രി​ക​ൾ​ക്കും സാ​ഹ​സി​ക​ത തേ​ടു​ന്ന​വ​ർ​ക്കു​മെ​ല്ലാം ഒരുപോലെ അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ലാ​ണ് മൂ​ൺ റി​ട്രീ​റ്റ് ഒരുങ്ങുന്നത്.ചന്ദ്ര​നെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം അ​ർദ്ധവൃത്താകൃതിയിലാണ് ഇ​​വി​ട​ത്തെ താ​മ​സ​യി​ട​ങ്ങ​ൾ. ​പ്രകൃതിയോടിണങ്ങിയ ആ​ധു​നി​ക ക്യാ​മ്പി​ങ് സൗ​ക​ര്യ​മെ​ന്ന വിശേഷണത്തിന് എ​ന്തു​കൊ​ണ്ടും അ​നു​യോ​ജ്യ​മാ​ണ് മൂ​ൺ
റി​ട്രീ​റ്റിന്റെ പുറത്തുവിട്ട കാ​ഴ്ച​ക​ളും വി​ശേ​ഷ​ങ്ങ​ളും.

By Divya