Mon. Dec 23rd, 2024
palakkad murder attempt against couples for intercast marriage
മങ്കര:

ദുരഭിമാനകൊലയ്ക്ക് പിന്നാലെ പാലക്കാട് മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെ ഭാര്യവീട്ടുകാരുടെ ആക്രമണം. പോലീസിൽ പരാതി നല്‍കിയിട്ടും വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

മങ്കര സ്വദേശി അക്ഷയ് ആണ് ‌പൊലീസ് സംരക്ഷണം തേടുന്നത്. ഒക്ടോബർ രണ്ടിനായിരുന്നു മങ്കര സ്വദേശികളായ അക്ഷയ്യുടെയും സുറുമിയുടെയും വിവാഹം.

പലവട്ടം ഭീഷണിയും ആക്രമണവും ഉണ്ടായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ബൈക്കില്‍ പോകുമ്പോള്‍ ഭാര്യ സുറുമിയുടെ രണ്ട് അമ്മാവന്‍ന്മാര്‍ ഉള്‍പ്പെടെ ആറിലധികംപേര്‍ ആക്രമിച്ചു. മുഖത്തിനും കാലിനും പരുക്കേറ്റു.

കൊല്ലാനെത്തിയവരില്‍ നിന്ന് അല്‍ഭുതകരമായാണ് രക്ഷപെട്ടത്. മങ്കര പോലീസിൽ പരാതി നല്‍കിെയങ്കിലും രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അമ്മാവന്മാരായ അബുതാഹിറിനെയും ഹക്കിമിനിയേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മൂന്നാമത്തെ  ആക്രമണമായിട്ടും വധശ്രമത്തിന് പോലും പൊലീസ് കേസെടുത്തില്ല.

https://www.youtube.com/watch?v=bxUBTJD985E

By Arya MR