Wed. Dec 18th, 2024
Night Robbery at TamilNadu national highways
ചെന്നൈ:

തമിഴ്നാട്ടിലെ ദേശീയപാതകളില്‍ ഭീതി പരത്തി പുതിയ രീതിയിലുള്ള കൊള്ള. ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ചു വാഹനം നിര്‍ത്തിച്ചതിനുശേഷം  മാരാകയുധങ്ങളുമായി ആക്രമിക്കുന്നതാണു  രീതി.

മധുര –ചെന്നൈ ദേശീയപാതയില്‍ മേലൂരില്‍ ഈരീതിയിലുള്ള കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ഹൈവേ കവര്‍ച്ചയ്ക്കു കുപ്രസിദ്ധമാണു തമിഴ്നാട്ടിലെ ദേശീയപാതകള്‍.

അര്‍ദ്ധരാത്രി വാഹനത്തിനു മുന്നിലേക്കു ആയുധങ്ങളുമായി ചാടിയിറങ്ങുന്ന സംഘത്തിന്റെ  കയ്യില്‍പെട്ടാല്‍  സര്‍വതും നഷ്ടമാകുമെന്നതാണു പതിവ്. മലയാളികളടക്കമുള്ള രാത്രി യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദൃശ്യങ്ങളാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്.

https://www.youtube.com/watch?v=pWTEq9DkMBE

By Arya MR