Mon. Dec 23rd, 2024
CPM Protest in Alappuzha
ആലപ്പുഴ:

ആലപ്പുഴയിൽ സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറി. പ്രതിനിഷേധവുമായി ഒരു സംഘം സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി. ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സണായി സൗമ്യ രാജിനെ നിയമിച്ച സിപിഎം നിലപാടിനെതിരെയാണ് ആലപ്പുഴയിൽ പ്രതിഷേധം നടക്കുന്നത്.

ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡ് കൗൺസിലറായി തിരഞ്ഞെടുക്കപ്പട്ട കെകെ  ജയമ്മയെ അനുകൂലിക്കുന്നവരാണ് പ്രതിഷേധം നടത്തുന്നത്. ഏരിയ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ കെ കെ ജയമ്മയെ പിന്തള്ളിക്കൊണ്ട് ഒരുതവണ വാർഡ് കൗൺസിലറായ സൗമ്യ രാജിനെ തിരഞ്ഞെടുത്തതിലാണ് പ്രതിഷേധം.

https://www.youtube.com/watch?v=HqlrEM526mQ

 

 

By Arya MR