തിരുവനന്തപുരം:
സെെബര്‍ ഡോമിന്‍റെ ഓപ്പറേഷന്‍ പി- ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍ ആയി. ഇന്നലെയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി റെയ്ഡ് നടന്നത്.
ഓണ്‍ലെെനില്‍ കുട്ടികളുമായി ബന്ധപ്പെട്ട് അശ്ലീല വീഡിയോ കണ്ടവരും ഷെയര്‍ ചെയ്തവരുമാണ് പിടിയിലായത്. പിടിയിലായവരില്‍ കൂടുതലും ഐടി രംഗത്ത് ജോലി ചെയ്യുന്നവരാണ്. അറസ്റ്റ് ചെയ്തവരിൽ ഡോക്ടറും പൊലീസ് ട്രെയിനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നു സെെബര്‍ ഡോമിന്‍റെ റെയ്ഡിനു നേതൃത്വം നല്‍കിയ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.
ഇന്നലെ മാത്രം റെയ്ഡ് നടന്നത് 465 കേന്ദ്രങ്ങളിലാണ്. 339 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എല്ലാ ജില്ലകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ റെയ്ഡാണ് ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടന്നത്.
ഇന്നലെ നടത്തിയ പരിശോധനയില്‍ 392 ഡിവെെസുകള്‍ പിടിച്ചെടുത്തുമൊബെെല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്ക്, മെമ്മറി കാര്‍ഡ് ഉള്‍പ്പെടെയുള്ളവയാണ് പിടിച്ചെടുത്തത്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും തടയാനാണ് പോലീസ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരിട്ട് റെയ്ഡ് നടത്തുന്നത്. ഇന്‍റർപോളിന്റെ സഹായത്തോടെ കേരള പൊലീസ് ഓപ്പറേഷൻ പി ഹണ്ട് നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 525 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
https://www.youtube.com/watch?v=7zFz8I8tk4Y&t=135s