Sat. Jan 18th, 2025
Reshma Mariyam Roy

പത്തനംതിട്ട:

പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ രേഷ്മ മറിയം റോയിയെ നിശ്ചയിച്ചു. തദ്ദേശതിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേശ്മ മറിയം റോയ്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ തലേന്ന് ആണ് രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റെന്ന റെക്കോര്‍ഡ് നേട്ടവും രേഷയ്ക്ക് സ്വന്തമാകുകയാണ്.

അരുവാപ്പുലം 11-ാം വാർഡിൽ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് ടേമുകളിൽ കോൺഗ്രസ് വിജയിച്ച വാർഡിൽ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്.

സിപിഎമ്മിന്‍റെ ഭാഗം അല്ലായിരുന്നുവെങ്കില്‍ എനിക്ക് ഒരിക്കലും ഇങ്ങനെ ഒരു അവസരവും അംഗീകാരവും ലഭിക്കില്ലായിരുന്നുവെന്ന് രേഷ്മ പ്രതികരിച്ചു. യുവത്വത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. ചരിത്രപരമായ തീരുമാനം പാര്‍ട്ടി എടുക്കുമ്പോള്‍ അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു.  പ്രായം ഒരു വെല്ലുവിളിയല്ലെന്നും രേഷ്മ മറിയം വ്യക്തമാക്കി.

കോന്നി വിഎൻഎസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ രേഷ്മ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഥാനാർത്ഥിയായത്. നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അം​ഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയം​ഗവുമാണ് രേഷ്മ.

https://www.youtube.com/watch?v=Vd1WbO-ed8g

By Binsha Das

Digital Journalist at Woke Malayalam