Mon. Dec 23rd, 2024
51 year old woman found dead; 26 year old husband booked
തിരുവനന്തപുരം:

 

51-കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരക്കോണം ത്രേസ്യാപുരത്ത് താമസിക്കുന്ന ശിഖയെയാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശിഖയുടെ ഭര്‍ത്താവ് അരുണിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളില്‍ ഷോക്കേറ്റനിലയില്‍ കണ്ട ശിഖയെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശിഖയും അരുണും രണ്ട് മാസം മുമ്പാണ് വിവാഹിതരായത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ശിഖയ്ക്ക് ഷോക്കേറ്റെന്നാണ് അരുണിന്റെ മൊഴി.

എന്നാൽ കൂടുതൽ അവിടുത്തെ സാഹചര്യമൊക്കെ പരിശോധിച്ചപ്പോൾ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന് മനസിലാക്കാനായത്. വിവാഹത്തിന് ശേഷം ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അയൽവാസികൾ നൽകിയിരിക്കുന്ന മൊഴി.  സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

https://www.youtube.com/watch?v=H7fFIKWBF48

 

By Arya MR