Sat. Jan 18th, 2025
Brain eating Amoeba

യുഎസ്:

കൊറോണ വെെറസിന് ജനിതക മാറ്റം സംഭവിച്ച് പുതിയ വകഭേദം ബ്രിട്ടണില്‍ സ്ഥിരീകരിച്ചതോടെ ലോകമെങ്ങും ഭീതിയിലാണ്. ഇതിന്  പിന്നാലെ അമേരിക്കയില്‍ മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുകയാണ്.തലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്നത്.

തലച്ചോറിനെ ബാധിക്കുന്ന പ്രൈമറി അമീബോ മെനിന്‍ഞ്ചെെറ്റീസ് എന്ന രോഗം അമേരിക്കയിൽ പടർന്ന് പിടിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മസ്തിഷ്ക്കത്തെ നശിപ്പിക്കുന്ന നൈഗ്ലേറിയ ഫൗലേറിയെന്ന തലച്ചോറിനെ കാർന്നു തിന്നുന്ന അമീബയാണ് രോഗകാരണം.

നോർത്ത് അമേരിക്കയിൽ ആദ്യമായി കണ്ടെത്തിയ രോഗം ഇപ്പോൾ ദക്ഷിണ അമേരിക്കയിലും കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ രോഗം കൊവിഡിനെക്കാള്‍ അതിവേഗം പടരുന്നതും, പതിന്മടങ്ങ് ശക്തിയുള്ളതും ഗുരുതരവുമാണ്. ഇതു സംബന്ധിച്ച് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച ആരോഗ്യപ്രശ്നങ്ങൾ അമേരിക്കയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നൈഗ്ലേറിയ ഫൗലേറി ശുദ്ധജലത്തിലും മണ്ണിലുമാണ് കാണപ്പെടുന്നത്. നീന്തുകയും വെള്ളത്തിൽ ഡൈവ് ചെയ്യുകയും ചെയ്യുന്നവരിലായിരുന്നു ആദ്യം അമീബയുടെ സാന്നിധ്യം കണ്ടെത്തിയത്. മൂക്കിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുന്നു. തുടർന്ന് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലിറ്റിസിന് ഇടയാക്കും.

ഈ ബാക്ടീരിയ തലച്ചോറില്‍ വീക്കം ഉണ്ടാക്കുന്നു. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനെ തന്നെ ബാധിക്കുന്നതിനാല്‍ മരണ സാധ്യതകൂടുതലാണ്.

https://www.youtube.com/watch?v=9rPE2OoTgHI

By Binsha Das

Digital Journalist at Woke Malayalam