Mon. Dec 23rd, 2024
Puthupet murder; fish seller being beheaded in road
ചെന്നൈ:

പുതുപേട്ട് നഗരത്തെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നഗരത്തിലെ മീൻ കച്ചവടക്കാരനായ  കണ്ണകി നഗര്‍ സ്വദേശി സന്തോഷ് കുമാറിനെയാണ് മൂന്ന് പേർ ചേർന്ന് നഗരത്തിൽ വെച്ച് അതി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

33 വയസുള്ള യുവാവിനെ മൂന്നു പേര്‍ ചേര്‍ന്നു കഴുത്തറുത്തുകൊല്ലുകയായിരുന്നു. സംഭവത്തെ കുറിച്ചു എഗ്മോര്‍ പൊലീസ് പറയുന്നത് ഇങ്ങനെയണ്.

മീന്‍ കച്ചവടക്കാരനായ സന്തോഷിന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയുടെ കുടുംബം പലവട്ടം ഇതുസംബന്ധിച്ചു സന്തോഷിന്  മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബുധനാഴ്ച രാത്രി പുതുപ്പേട്ടിലെ ജോലി ചെയ്യുന്ന കടയ്ക്കു മുന്നില്‍ ഉറങ്ങികിടക്കുകയായിരുന്ന സന്തോഷിനെ മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.

രണ്ടു പേര്‍ സന്തോഷിന്റെ കയ്യും കാലും പിടിച്ചുകൊടുത്തു. മറ്റൊരാള്‍ മൂര്‍ച്ചയേറിയ കത്തികൊണ്ടു കഴുത്തറുക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സന്തോഷ് മരിച്ചു.

എഗ്മോര്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ സന്തോഷിന്റെ കാമുകിയുടെ ഭര്‍ത്താവ് ഇളവരശന്‍, സുഹൃത്ത് അരുണ്‍ എന്നിവര്‍ പിടിയിലായി.

നഗരത്തില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലത്തു ക്രൂരമായ കൊലപാതകം നടന്നത് പൊലീസിനും തലവേദനയായിട്ടുണ്ട്.

https://www.youtube.com/watch?v=qYuNxO7E3aQ

By Arya MR