Tue. Nov 5th, 2024
പാലക്കാട്:

പാലക്കാട് നഗരസഭയിൽ തുടർച്ചയായി രണ്ടാം തവണയും ഭരണമുറപ്പിച്ചതിന് ശേഷം ബിജെപിയുടെ അതിര് കടന്ന ആഹ്ലാദ പ്രകടനം. ഇന്നലെ വൈകുന്നേരം നടന്ന ആഘോഷപരിപാടികൾക്കിടയിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ മുൻസിപ്പാലിറ്റി കെട്ടിടത്തിന്റെ മുന്നിൽ ഉയർത്തി കെട്ടിയാണ് ബിജെപി ആഘോഷിച്ചത്.  

സംഭവം വലിയ വിവാദങ്ങൾക്കാണ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. ഒരു സർക്കാർ സ്ഥാപനത്തിന്റെ മുകളിൽ കയറി ഇത്തരത്തിൽ ഒരു മതപരമായ ബാനർ ഉയർത്തുന്നത് ഭരണഘടനാ വിരുദ്ധവും വർഗീയ വാദവുമാണെന്ന് ആക്ഷേപം ഉയരുന്നു. 

ഇന്നലെ രാത്രിയോടെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറെ വിമർശനങ്ങൾക്ക് പാത്രമായിരിക്കുകയാണ്. 

“തദ്ദേശ തിരഞ്ഞെടുപ്പ് ഒരിടത്ത് ജയിച്ചപ്പോൾ ഇങ്ങനെ അപ്പൊ സംസ്ഥാനം മൊത്തം കിട്ടിയാൽ എന്താകും അവസ്ഥ എന്നു ഒന്ന് വെറുതെ ആലോചിച്ച് നോക്കിയാൽ മതിയെന്നും കേരളം ഇവർ മറ്റൊരു ഉത്തർപ്രദേശാക്കുമെന്നും അടക്കമുള്ള വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.”

https://www.facebook.com/gokul.nair.10/posts/3516302701817756

ഈ സ്ഥാനത്ത് മുസ്ലിം ലീഗ് ജയിച്ച ശേഷം അള്ളാഹു അക്ബർ എഴുതിയിരുന്നെങ്കിൽ അതിപ്പോൾ കേരളത്തിൽ കലാപത്തിന് വഴിവെയ്ക്കില്ലായിരുന്നോ എന്നതാണ് ഭൂരിപക്ഷവും ചോദിക്കുന്നത്.

 പ്രമുഖ ആക്ടിവിസ്റ്റുകളായ മൈത്രേയൻ, ബിജുമോഹൻ, ശ്രീലക്ഷ്മി അറയ്ക്കൽ അടക്കമുള്ള നിരവധി പേർ ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

സമൂഹത്തിന്റെ മതേതരതയെ ഹിന്ദു താലിബാൻ ഇങ്ങനെയാണ് നശിപ്പിക്കുന്നതെന്ന് മൈത്രേയൻ ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/maitreya.maitreyan/posts/10224424356026900

ഈ പ്രവൃത്തിയുടെ ദൂരവ്യാപകമായ ഭവിഷ്യത്തുകൾ മുന്നിൽ കണ്ട് ഇതിനെ തള്ളിപ്പറയുവാൻ കേരള സമൂഹം തയ്യാറാവണം. മാധ്യമങ്ങൾ എന്തുകൊണ്ടാണ് ഇത് കാണാതെ പോകുന്നത് ? ബിജുമോഹൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

https://www.facebook.com/biju.mohan.505/posts/10218255657478484

അഡ്വക്കേറ്റ് ഹരീഷ് വാസുദേവനും പ്രതിഷേധവുമായി രംഗത്തെത്തി. ‘പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും’ എന്ന തലക്കെട്ടിലാണ് ഹരീഷ് വാസുദേവൻ തന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 

മതേതരത്വം പറയുന്നവർ ഹിന്ദുവിരുദ്ധരാണ് എന്ന വിഷമാണ് കുറേക്കാലമായി BJP-RSS ടീം പ്രചരിപ്പിക്കുന്നത്. എന്നാൽ സത്യമെന്താണ്? മതേതര കേരളത്തിൽ പോലും ഒരു മുസ്‌ലീം വിരുദ്ധത / സോഫ്റ്റ് ഹിന്ദുത്വ ഉണ്ടാക്കാൻ സംഘപരിവാറിന് കഴിഞ്ഞിട്ടില്ലേ?

മലപ്പുറം നഗരസഭ മുസ്‌ലീം ലീഗിന് ഭൂരിപക്ഷമുള്ള UDF ഭരിക്കാൻ തുടങ്ങിയിട്ട് എത്രയോ കാലമായി.  പേരിൽ മുസ്‌ലീം ഉണ്ടെങ്കിലും ലീഗിന് വർഗ്ഗീയതയുണ്ടെന്ന് എതിരാളികൾ പോലും പറയുമെന്നു തോന്നുന്നില്ല. അവർ ഒരുകാലത്തും മതരാഷ്ട്രവാദം എവിടെയും ഉയർത്തിയിട്ടില്ല.

ഈ തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവർത്തകർ മലപ്പുറം നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകളിൽ കയറി പച്ച നിറമുള്ള വലിയ ബാനറിൽ

“അള്ളാഹു അക്ബർ” (God is great)

എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കിൽ ആ വിഷ്വൽ കേരളത്തിലുണ്ടാക്കാൻ പോകുന്ന പുകിൽ എന്തായിരിക്കും?? ഒന്നോർത്തു നോക്കൂ, ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു .

https://www.facebook.com/harish.vasudevan.18/posts/10159013129142640

അതേസമയം, “ഒരു തവണ ജയിച്ചപ്പോഴേക്കും ബിജെപി കേരളത്തിന്റെ ആരോഗ്യത്തിനു ഹാനികരമായി ഭവിച്ചു തുടങ്ങിയെന്ന ആശയത്തിൽ ‘പെൻസിലാശാൻ‘ എന്ന പേരിലറിയപ്പെടുന്ന കാർട്ടുണിസ്റ്റ് ചെയ്ത ആക്ഷേപഹാസ്യ കാർട്ടൂണും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

pencilashan's satire cartoon criticising bjp activity in palakkad muncipality
Picture Courtesy: Instagram; Pencilashan’s cartoon

അതേസമയം, പാലക്കാട് കേരളത്തിന്‍റെ ഗുജറാത്താണെന്നാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. ബിജെപി പാലക്കാട് നഗരസഭയില്‍ വിജയിച്ചതിന്‍റെ ആഘോഷറാലിയില്‍ പങ്കെടുത്തുള്ള വീഡിയോ പങ്കുവെച്ചാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചിരിക്കുന്നത്.

https://www.facebook.com/Sandeepvarierbjp/posts/4821990574509337

മതവും ദൈവത്തിന്റെ പേരും പറഞ്ഞാണ് ബിജെപി വോട്ട് നേടുന്നത് എന്ന ആക്ഷേപം ആദ്യം മുതൽ തന്നെ നിലനിൽക്കുന്നുണ്ടായിരുന്നു. തെക്കൻ കേരളത്തിൽ ശബരിമല വിഷയം ഉന്നയിച്ച് ‘അയ്യപ്പന് ഒരു വോട്ട്’ എന്നതായിരുന്നു ബിജെപിയുടെ പ്രചാരണ ആയുധം. 

പന്തളം മുൻസിപ്പാലിറ്റിയിൽ അത് വിജയിപ്പിക്കാനും ബിജെപിയ്ക്ക് സാധിച്ചിരുന്നു. 

https://www.youtube.com/watch?v=93tkBbRBPEk

 

 

 

By Arya MR