തദ്ദേശ തിരഞ്ഞെടുപ്പിലെ മൂന്നാമതും അവസാനത്തേതുമായ ഘട്ടവോട്ടെടുപ്പില്‍ കനത്ത പോളിംഗ്. ആദ്യ രണ്ടുഘട്ടങ്ങളിലേക്കാളും കൂടുതൽ പോളിംഗാണ് മൂന്നാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. മലപ്പുറത്ത് പലയിടങ്ങളിലും വോട്ടിംഗ് സമയമവസാനിക്കുമ്പോഴും ക്യൂ നീളുന്നു. നിലവിലെ സാഹചര്യമനുസരിച്ച് വോട്ടിംഗ് 80 ശതമാനത്തിലെത്തുമെന്നാണ് നിഗമനം. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ പോളിംഗ് മലപ്പുറം ജില്ലയിലാണ്. കുറവ് കാസർകോട്.
ലഭ്യമായ വിവരങ്ങളനുസരിച്ച് സംസ്ഥാനത്തെ സ്ഥിരീകരിച്ച
പോളിംഗ് ശതമാനം
78.41%
ജില്ല തിരിച്ച്
മലപ്പുറം – 78.74
കോഴിക്കോട്- 78.67
കണ്ണൂർ – 78.29
കാസർകോഡ്- 76.95
കോർപ്പറേഷൻ:
കോഴിക്കോട് – 69.84
കണ്ണൂർ- 70.92
രാവിലെ ആറരയോടെ തന്നെ ബൂത്തുകളില്‍ ക്യൂ രൂപപ്പെട്ടിരുന്നു. മന്ത്രിമാരടക്കം പ്രമുഖ വ്യക്തികള്‍ രാവിലെ എട്ടു മണിയോടെ വോട്ട് രേഖപ്പെടുത്തി. മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി നഗരസഭകളിലും പഞ്ചായത്തുകളിലും ഒരേ പോലുള്ള ആവേശമാണ് കാണപ്പെട്ടത്. ഇത് മുന്‍ കാലങ്ങളിലെ പാര്‍ട്ടികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമെന്ന് ഉറപ്പ്. വോട്ടിംഗിലെ ആവേശം ആര്‍ക്ക് അനുകൂലമാകുമെന്ന ചങ്കിടിപ്പ് കക്ഷികള്‍ക്ക് വോട്ടെണ്ണല്‍ ദിനമായ ബുധനാഴ്ച വരെ നീണ്ടു നില്‍ക്കുമെന്നാണ് ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്.