കൊവിഡ് വ്യാപനത്തിനു ശേഷം സംസ്ഥാനത്ത് ആദ്യം നടന്ന പ്രധാന തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ്. പകര്‍ച്ചവ്യാധി ഇലക്ഷന്‍ പ്രചാരണത്തിലും പോളിംഗിലും കരിനിഴല്‍ വീഴ്ത്തിയേക്കുമെന്ന രാഷ്ട്രീയകക്ഷികളുടെ സന്ദേഹത്തെ അപ്പാടെ തള്ളിയാണ് ജനം ആവേശപൂര്‍വ്വം തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ പങ്കെടുത്തത്.
സ്ഥാനാർത്ഥികളുടെ മരണം സംഭവിച്ചത് മൂലം കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ കാക്കൂർപൊയിൽ വാർഡിലും കണ്ണൂർ ജില്ലയിലെ തില്ലങ്കേരി ഡിവിഷനിലും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് 2020
ആകെ വാർഡ്: 21,865
എണ്ണം വാർഡ്
ഗ്രാമ പഞ്ചായത്ത് 941 15962
ബ്ലോക്ക് പഞ്ചായത്ത് 152 2080
ജില്ലാ പഞ്ചായത്ത് 14 331
മുനിസിപ്പാലിറ്റി 86 3078
കോർപറേഷൻ 6 414
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലായിരുന്നു തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 75 ശതമാനവും രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് 76.38 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
80 ശതമാനത്തോളംപേര്‍ വോട്ടുചെയ്ത വയനാടാണ് മുന്നില്‍, 79.46 ശതമാനം. പിന്നിലുള്ള കോട്ടയത്ത് 73.91 ശതമാനം പേരും പാലക്കാട് 77.97 ശതമാനം, എറണാകുളം- 77.13, തൃശൂര്‍ – 75.03 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.