ബ്രിട്ടണ്‍:
ലോകത്ത് അടിയന്തര അനുമതി പ്രകാരം ആദ്യമായി കൊവിഡ് വാക്സീൻ സ്വീകരിച്ചത് 91 കാരി. ബ്രിട്ടണില്‍ ഫൈസര്‍ കൊവിഡ് 19 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയത്.
മാർഗരറ്റ് കീനാൻ എന്ന മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം വാക്സീൻറെ ആദ്യ ഡോസ് സ്വീകരിച്ചത്. സെൻട്രൽ ഇംഗ്ലണ്ടിലെ ആശുപത്രിയിലായിരുന്നു കുത്തിവയ്പ്. 87 വയസുള്ള ഇന്ത്യൻ വംശജനും ആദ്യ ദിവസം വാക്സീൻ സ്വീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ ആഴ്ചയായിരുന്നു മാര്‍ഗരറ്റിന് തൊണ്ണൂറ് വയസ്സ് പൂര്‍ത്തിയായത്. വാക്‌സിന്‍ സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മുത്തശ്ശി പ്രതികരിച്ചു.
ഈ മാസം രണ്ടിനാണ് കോവിഡ് വാക്സീൻ അടിയന്തര ഉപയോഗത്തിന് ലോകത്ത് ആദ്യമായി ബ്രിട്ടൻ അനുമതി നൽകിയത്.കോവിഡിനെതിരായുള്ള വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ആരംഭിച്ച ആദ്യത്തെ പടിഞ്ഞാറന്‍ രാജ്യമാണ് ബ്രിട്ടണ്‍.പൊതുജനങ്ങള്‍ക്കുള്ള വിതരണത്തിനായി ബ്രിട്ടണ്‍ 40 ദശലക്ഷം ഡോസ് വാക്‌സിന്‍ ആണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.
https://www.youtube.com/watch?v=3LLpXbGGJB4
യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ അവരുടെ കൊവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി തേടിയിരുന്നു. ഫൈസർ വാക്സീൻ ഇന്ത്യയില്‍ പരീക്ഷിച്ചിട്ടില്ല.
എന്നാല്‍, ഫെെസറിന്‍റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.ക്ലീനിക്കല്‍ ട്രയലില്ലാതെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പരീക്ഷണം ഒഴിവാക്കണമെന്ന് കഴിഞ്ഞദിവസം ഫെെസര്‍ അപേക്ഷയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.