ഡൽഹി:
രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയത്.
ഇന്ധനവില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി.
കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 83.96 ഉം ഡീസല്‍ വില 78.01 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്. ഇന്ധന വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ് ഇന്നലെയും പെട്രോളിന് 28 പൈസയും ഡീസലിന് 29 പൈസയും വർധിച്ചിരുന്നു.
ഇന്ന് കൂടി വർധിച്ചതോടെ ഇത് തുടർച്ചയായി ആറാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. നവംബർ 20ന് ശേഷമുള്ള പതിനഞ്ചാമത് വർധനവാണിത്. 17 ദിവസത്തിനിടെ പെട്രോളിന് 2.35 രൂപയാണ് വർധിച്ചിരിക്കുന്നത്.
ഡീസലിന് 3.15 രൂപയാണ് വർധിച്ചത്. 2018ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. 2018 സെപ്റ്റംബറിലാണ് ഇതിനുമുമ്പ് നിലവിലേതിന് സമാന നിരക്കിലേക്ക് ഇന്ധനവില ഉയർന്നത്.
അന്ന് തിരുവനന്തപുരത്ത് പെട്രോളിന് 84.33 രൂപയും ഡീസലിന് 78.25 രൂപയുമായിരുന്നു. അസംസ്കൃത എണ്ണവിലയിലെ വർധനയാണ് ഇന്ധനവില കുത്തനെ വർധിപ്പിക്കാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്.
അന്താരാഷ്ട്ര വിപണിയിൽ നവംബർ 10ന് ബാരലിന് 43.61 ഡോളറായിരുന്ന എണ്ണക്ക് ഇപ്പോൾ 48.18 ഡോളറാണ്. എന്നാൽ, എണ്ണവിലയിലെ നേരിയ വർധനയുടെ പേരിൽപോലും ഇന്ധനവില കൂട്ടുന്ന കമ്പനികൾ എണ്ണവില കുത്തനെ ഇടിഞ്ഞ സന്ദർഭങ്ങളിലൊന്നും വില കുറച്ചില്ല.
വിലക്കുറവിെൻറ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കാത്തവിധം കേന്ദ്രസർക്കാർ എക്സൈസ് നികുതി ഉയർത്തുകയും ചെയ്തു.
https://www.youtube.com/watch?v=rini-Gf8jWU