ഇടുക്കി:
ഇടുക്കി ഇരട്ടയാർ വലിയതോവാളയില്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. കൂടെ താമസിച്ചിരുന്നവര്‍ തമ്മിലായിരുന്നു സംഘര്‍ഷം നടന്നത്. എല്ലാവരും ജാര്‍ഖണ്ഡ് സ്വദേശികളാണ്.
ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ എന്ന സ്ഥലത്തുള്ള ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. പ്രതി ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) ആണ് പിടിയിലായത്.
ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. രണ്ടു പേരെയും കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.ഷുക്കു ലാലിന്റെ ഭാര്യ വാസന്തിക്ക് തലയിൽ വെട്ടേറ്റ് കട്ടപ്പന ആശുപത്രിയിൽ ചികിത്സയിലാണ്.
കൊലപാതകത്തിന് ശേഷം ഏലത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സാഹസികമായാണ് പൊലീസും നാട്ടുകാരം ചേര്‍ന്ന് പിടികൂടിയത്. പ്രതി പൊലീസിന് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ പൊലീസ് കീഴടക്കിയത്.
https://www.youtube.com/watch?v=3ozxNuA9NS8
പ്രതിയെ കീഴടക്കുന്നതിനിടയിൽ കട്ടപ്പന ഡിവൈഎസ്പിക്കും പരുക്കേറ്റു. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും മുറിവേറ്റിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വലിയതോവാള പൊട്ടൻ കാലായിൽ ജോർജിന്റെ തോട്ടത്തിൽ പണി ചെയ്തിരുന്നവരായിരുന്നു പ്രതിയും കൊല്ലപ്പെട്ടവരും.