Thu. Jan 23rd, 2025

 

കണ്ണൂർ:

കുടിയാന്മല പീഡനക്കേസിൽ ഇരയായ പെൺകുട്ടി കൗൺസിലിംഗിന് എത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന കേസിൽ കണ്ണൂർ ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ്. പീഡനത്തെ സംബന്ധിച്ച് മട്ടന്നൂർ മജിസ്ട്രേറ്റ് മുന്നിൽ രഹസ്യമൊഴി നൽകുമ്പോഴാണ് സിഡബ്യൂസി ചെയർമാൻ അപമര്യാദയായി പെരുമാറിയതെന്ന് കുട്ടി പറയുന്നു.

സംഭവത്തെ പറ്റി ഉടൻ അന്വേഷിക്കാൻ കുടിയാന്മല പൊലീസിനോട് മട്ടന്നൂർ മജിസ്ട്രേട്ട് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ തലശേരി പോലീസ് ചെയർമാനെതിരെ കേസെടുത്തത്.

എന്നാൽ ജോലിയുടെ ഭാഗമായുള്ള ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചതെന്ന് സിഡബ്ല്യുസി ചെയർമാൻ പ്രതികരിച്ചു. വീടുവിട്ടുപോയ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് കൗൺസിലിംഗിലൂടെ ആണ് വ്യക്തമായതെന്നും ചോദ്യങ്ങൾ കുട്ടിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്ന കേസ് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ കൗൺസിലർക്കൊപ്പം ഇരുന്നാണ് കുട്ടിയോട് സംസാരിച്ചതെന്നും ചെയർമാൻ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam