Sun. Dec 22nd, 2024
Haryana minister Anil Vij detected covid amid taking covaxin

 

ഭാരത് ബയോട്ടെക് വികസിപ്പിച്ച കൊവിഡ് പരീക്ഷണ വാക്‌സിനെടുത്ത ഹരിയാന മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹരിയാന ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ വിജ്ജിനാണ് രോഗം ബന്ധിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20ന് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

പുനെ സിറം ഇൻസ്റ്റ്റ്റ്യൂട്ടും ഓക്സ്ഫഡും ചേർന്ന് വികസിപ്പിച്ച് കൊവിഷീൽഡ് വാക്സിൻ പരീക്ഷിച്ചയാളിൽ ഗൗരവമേറിയ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായും കണ്ടെത്തിയിരുന്നു. അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നിരിക്കുകയാണ്.

https://www.youtube.com/watch?v=ODuZVTkx530

By Athira Sreekumar

Digital Journalist at Woke Malayalam