ചെന്നെെ:
തമിഴ്നടന്‍ രജനികാന്ത് ഡിസംബര്‍ 31ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും. ജനുവരി മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങും. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കും. രജനികാന്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ജയിച്ചാല്‍ ജനങ്ങളുടെ വിജയം, തോറ്റാല്‍ ജനങ്ങളുടെ പരാജയമെന്നും രജനികാന്ത് പറഞ്ഞു. തമിഴ്നാടിന്‍റെ വിധി മാറ്റിയെഴുതാന്‍ സമയമായെന്നും രജനികാന്ത് വ്യക്തമാക്കി.
മെയ് മാസത്തില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുമായി രജനികാന്ത് മത്സരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പായിരിക്കുകയാണ്. തമിഴ്നാടിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായൊരു രാഷ്ട്രീയ നീക്കം തന്നെയാണ് രജനികാന്ത് നടത്തിയിരിക്കുന്നത്. രജനിക്കൊപ്പം കമല്‍ ഹാസനും ചേരുമോ എന്ന് വരും ദിവസങ്ങളില്‍ മാത്രമെ അറിയാന്‍ സാധിക്കുകയുള്ളു.
https://www.youtube.com/watch?v=RwWb_ogGYSY
“തമിഴ്നാട്ടില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ വിജയിക്കും. സത്യസന്ധവും അഴിമതിയില്ലാത്തതും സുതാര്യവും മതേതരവുമായ ഒരു സർക്കാർ രൂപീകരിക്കുകയും ചെയ്യും,” -രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.
2017 ഡിസംബര്‍ 31നായിരുന്നു തന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജിനി പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷം തികയുമ്പോഴാണ് രജനികാന്ത് സ്വന്തമായി പാര്‍ട്ടി തന്നെ പ്രഖ്യാപിക്കുന്നത്. രാഷ്ട്രീയ ഉപദേശകനുമായി ചർച്ച നടത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി പ്രഖ്യാപനത്തെ കുറിച്ചുള്ള രജനികാന്തിന്റെ തീരുമാനം.
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യവും അണ്ണാ ഡിഎംകെ സഖ്യവും തമ്മിലുള്ള നേരിട്ട പോരാട്ടമായിരിക്കും എന്നാണ് ഈ ദിവസം വരെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നതെങ്കില്‍ അത് പാടെ മാറി മറിഞ്ഞിരിക്കുകയാണ്. രജനികാന്തിന്‍റെ പാര്‍ട്ടി മൂന്നാമത്തെ ഒരു വലിയ ശ്കതിയായി ഉയര്‍ന്നുവരും എന്നതില്‍ തര്‍ക്കമില്ല.
താരാരാധന ആരാധന തമിഴ്നാട് ജനതയ്ക്ക് കൂടുതലാണ്. സ്റ്റെെല്‍ മന്നന്‍ രജനികാന്ത് തന്നെ പാര്‍ട്ടിയുമായി വരുമ്പോള്‍ ഡിഎംകെയ്ക്കും എഡിഎംകെയ്ക്കും വലിയൊരു വെല്ലുവിളി തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2021 ഏപ്രിൽ മുതൽ മെയ് വരെയാണ് തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.