മോസ്‌കോ:
അടുത്താഴ്ച മുതൽ കൊവിഡ് വാക്സിൻ വിതരണത്തിന് ചെയ്യാൻ ഒരുങ്ങി റഷ്യയും. റഷ്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത സ്പുട്നിക് 5 എന്ന വാക്സിനാണ് വിതരണം ചെയ്യുന്നത്.
പ്രസിഡന്റ് വ്ലാദിമിർ പുട്ടിനാണ് ഇത് സംബന്ധിച്ച ഔദ്യോഗികമായി അറിയിപ്പ് നൽകിയത്. നേരത്തെ മൂന്നാം ഘട്ട പരീക്ഷണംവിജയിക്കും മുൻപ് തന്നെ അംഗീകാരം നൽകിയതിൽ സ്പുടിൻക് 5 ഏറെ വിവാദത്തിന് പാത്രമായിരുന്നു.
ആരോഗ്യപ്രവർത്തകർക്കായിരുന്നു ആദ്യം സ്പുട്നിക് 5 വാക്സിൻ നൽകിയത്. ഇതുവരെ ഒരുലക്ഷത്തിൽ അധികം പേർ സ്പുട്നിക് 5 സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. രണ്ട് ഡോസാണ് ഓരോ വ്യക്തിയ്ക്കും നൽകുന്നത്. സൗജന്യമായാണ് റഷ്യ പൗരന്മാർക്ക് വാക്സിൻ നൽകുന്നത്.
https://www.youtube.com/watch?v=zS5T0wBb-bQ