ന്യൂഡല്‍ഹി:
ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ഹാത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ കസ്റ്റഡിയില്‍ പൊലീസ് മർദ്ദിച്ചു എന്നും മരുന്ന് നിഷേധിച്ചു എന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍.
കേസില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അറസ്റ്റിന് പിന്നില്‍ നിഗൂഢ താല്‍പര്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു. പോപ്പുലർ ഫ്രണ്ടുമായി സിദ്ധിഖിന് ബന്ധമില്ല, മുഴുവൻ സമയ മാധ്യമ പ്രവർത്തകൻ ആണ്.
https://www.youtube.com/watch?v=czfQQR301nw
സംഘടനയുടെ ഓഫീസ് സെക്രട്ടറിയാണ് എന്ന യുപി പോലീസ് വാദം ശരിയല്ല. അറസ്റ്റ് ചെയ്യുമ്പോള്‍ വിവാദ ലഘുലേഖകള്‍ കണ്ടെടുത്തു എന്ന വാദവും തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നുണ പരിശോധനക്കും സിദ്ദിഖ് കാപ്പന്‍ സമ്മതിച്ചിട്ടുണ്ട്.കേസിൽ യു പി പൊലീസ് നൽകിയ സത്യവാങ്മൂലം തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ആണെന്നും സത്യവാങ്മൂലം പറയുന്നു.
സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കെയുഡബ്ല്യുജെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സിദ്ദിഖിന്റെ ജാമ്യഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.