വയനാട്:
വയനാട്ടിൽ തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്. ഞായറാഴ്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം നടത്തിയില്ല. കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലനായിരുന്നു തേനീച്ച കുത്തേറ്റ് മരിച്ചത്.
ബത്തേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടത്തിയില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും സർജൻ ഇല്ലെന്നായിരുന്നു ന്യായീകരണം.
മൃതദേഹം അഴുകിയതിനാല്‍ ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരിക്കുകയാണ്. ശരീരത്തിന് ഒന്നും ഒരു വിലയുമില്ലെയെന്നാണ് ആദിവാസികള്‍ ചോദിക്കുന്നത്. ശരീരമെന്തിനാണ് ആശുപത്രി അധികൃതര്‍ നാടുനീളെ കൊണ്ടുനടക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.
https://www.youtube.com/watch?v=nmIucjPUOQk
അതേസമയം, ആദിവാസിയുടേതെന്നല്ല ഒരു മൃതദേഹത്തോടും ഇത്തരത്തിലുള്ള അനാദരവ് ഇല്ല. ഇതവരുടെ വെെകാരിക പ്രതികരണമാണെന്ന് വയനാട് ഡിഎംഒ രേണുക പ്രതികരിച്ചു. പോസ്റ്റ് മോര്‍ട്ടം വേണ്ട ഒരു കേസായിരുന്നു ഇത്. ബത്തേരി മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് സര്‍ജന്‍ ഇല്ലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, ബന്ധുക്കള്‍ അതിന് തയ്യറായില്ലയെന്നാണ് ഡിഎംഒയുടെ വശദീകരണം.