Fri. Apr 26th, 2024
കൊച്ചി:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകാനെന്ന പേരിൽ സംഘടിപ്പിച്ച  കരുണ സംഗീത നിശയുടെ മറവിൽ തട്ടിപ്പ് നടന്നു എന്ന് ആരോപിക്കുന്ന യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം തെളിവുകൾ ലഭിച്ചാൽ മാത്രമേ കേസ് അന്വേഷിക്കും എന്ന് പോലീസ് അധികൃതർ അറിയിച്ചു. ജില്ല ക്രൈംബ്രാഞ്ച് അസ്സിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജ്ജ് മുമ്പാകെ ഹാജരാകാനാണ് സന്ദീപ് വാര്യരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam