ന്യൂഡൽഹി:
മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേക്ക് എത്തുന്നതോടെ സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാകുന്ന ഉഡാന്‍ പദ്ധതിയ്ക്ക് വേഗതയേറും. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാനപദ്ധതിയായ ഉഡാന്‍ പദ്ധതിയ്ക്ക് ആവശ്യമായ തുക വിലയിരുത്താന്‍ വ്യോമയാന മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാകും. നികുതിയിളവ്, എയര്‍പോര്‍ട്ട് ചാര്‍ജ് കുറയ്ക്കല്‍, എയര്‍ലൈന്‍ കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ എന്നിവയാണ് പരിഗണനയിലുള്ളത്. 688 റൂട്ടുകളിലായി പദ്ധതി നടപ്പാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ധാരണയായിട്ടുണ്ട്. ഈയിനത്തില്‍ 1,800 കോടി മുതല്‍ 2000 കോടി രൂപവരെയാണ് പരിഗണിക്കുന്നത്.