സൌദി:
സൌദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വിളിച്ചു ചേര്‍ത്ത അടിയന്തര അറബ് ഉച്ചകോടിയടക്കം മൂന്ന് ഉച്ചകോടികള്‍ക്ക് ഇന്ന് മുതല്‍ മക്കയില്‍ തുടക്കമാകും. ഇന്നും നാളെയുമായാണ് (30, 31) മൂന്ന് ഉച്ചകോടികള്‍ അരങ്ങേറുന്നത്.
ഇറാനുമായുള്ള സംഘര്‍ഷം ശക്തമായി തുടരുന്നതിനിടെ സൌദിയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെയും സൌദി അരാംകോ എണ്ണ പമ്പിംഗ് കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ സൌദി ഭരണാധികാരി വിളിച്ചു ചേര്‍ത്ത അറബ് ലീഗിന്റെയും, ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെയും അടിയന്തര ഉച്ചകോടിയാണ് ഇന്നു മക്കയില്‍ ചേരുന്നത്. തുടര്‍ന്ന് നാളെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ ഉച്ചകോടിയും മക്കയില്‍ നടക്കും.