Wed. Dec 18th, 2024
ന്യൂഡൽഹി:

കോണ്‍ഗ്രസ് അധ്യക്ഷനായി എ.കെ. ആന്റണി വരാന്‍ സാധ്യത. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരില്ല എന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. ഇതിനകം പല മുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ആന്റണിയുടെ പേരിനാണ് മുന്‍തൂക്കം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. പ്രിയങ്ക ഗാന്ധിയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *