ഗാംഗ്‌ടോക്ക്:
സിക്കിം ക്രാന്തികാരി മോർച്ചയുടെ അദ്ധ്യക്ഷനായ പ്രേം സിങ് തമംഗ് (പി.എസ്.ഗോലേ) സിക്കിമിന്റെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ഗംഗാപ്രസാദാണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത്. സിക്കിം ക്രാന്തികാരി മോർച്ചയിലെ 11 എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളി ഭാഷയിലാണ് തമംഗ് സത്യപ്രതിജ്ഞ ചെയ്തത്.
2013 ലാണ് സിക്കിം ക്രാന്തികാരി മോർച്ച പാർട്ടി നിലവിൽ വന്നത്. നിയമസഭാതിരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ് പാർട്ടി നേടിയത്.
സിക്കിം ഡെമോക്രാറ്റിക് ഫ്രന്റാണ് 24 വർഷമായി സിക്കിം ഭരിക്കുന്നത്. അവർക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15 സീറ്റുമാത്രമാണ് ലഭിച്ചത്.