Mon. Dec 23rd, 2024
പനജി:

25 വർഷത്തോളം ബി.ജെ.പിയുടേതായിരുന്ന പനജി നിയമസഭ സീറ്റ്, ഉപതിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് കരസ്ഥമാക്കി. ആ മണ്ഡലത്തിലെ എം.എൽ.എയും, ഗോവ മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ പരീക്കറുടെ മരണത്തിനു ശേഷമാണ് അവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

സിദ്ധാർത്ഥ് കുംൿലീകർ ആയിരുന്നു ബി.ജെ.പി. സ്ഥാനാർത്ഥി. അത്താനാസിയോ മൊൺസേരാത്ത് ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.

കോൺഗ്രസ്സിനു 8748 വോട്ടും, ബി.ജെ.പിയ്ക്കു 6990 വോട്ടുമാണു ലഭിച്ചത്. ഗോവ സുരക്ഷ മഞ്ചിന്റെ സ്ഥാനാർത്ഥി ആയ സുഭാഷ് വെലിംഗ്‌കർക്കു 560 വോട്ടും, എ.എ.പി. സ്ഥാനാർത്ഥി വാൽമീകി നായിക്കിനു 436 വോട്ടും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *