Sun. Feb 23rd, 2025
ചണ്ഡീഗഡ്:

മോദി യഥാർത്ഥപ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ തിങ്കളാഴ്ച പറഞ്ഞു.

മോദി, മാധ്യമങ്ങളിൽ സ്വയം പരസ്യം നൽകരുതെന്നും, മോദിയുടെ പേരും പറഞ്ഞ് ബി.ജെ.പി. സ്ഥാനാർത്ഥികൾ വോട്ടു പിടിക്കരുതെന്നും പട്ടേൽ പറഞ്ഞു.

ചണ്ഡീഗഡ് മണ്ഡലത്തിലെ ലോക്സഭ സ്ഥാനാർത്ഥിയും, റെയിൽ‌വേയുടെ മുൻ മന്ത്രിയുമായ പവൻ കുമാർ ബൻസലിനു വേണ്ടി നടത്തിയ ഒരു തിരഞ്ഞെടുപ്പു യോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഹാർദിക് പട്ടേൽ.

പല മണ്ഡലങ്ങളിലേയും ബി.ജെ.പി. സ്ഥാനാർത്ഥികൾ, അവരുടെ മണ്ഡലത്തിലെ വികസനകാര്യങ്ങളൊന്നും തന്നെ എടുത്തുപറയാനില്ലാത്തതിനാൽ, മോദിയുടെ പേരു പറഞ്ഞു വോട്ടു പിടിക്കുകയാണെന്നും പട്ടേൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് രണ്ടു കോടി തൊഴിൽ വാഗ്ദാനം ചെയ്തിട്ട്, അതു നിറവേറ്റാതെ ഇപ്പോൾ യുവജനങ്ങളുടെ തൊഴിൽ അവസരങ്ങൾ തട്ടിപ്പറിയ്ക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് പട്ടേൽ അവകാശപ്പെട്ടു.

ഗുജറാത്തിൽ വികസനം നടത്തി എന്ന കള്ളം പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് പട്ടേൽ, മോദിയെ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *