വായന സമയം: 1 minute
ന്യൂഡൽഹി:

സാമ്പത്തിക പ്രതിസന്ധി കാരണം നിർത്തലാക്കിയ ജെറ്റ് എയർവേയ്സിന്റെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അമിത് അഗർവാൾ രാജിവച്ചു.

വ്യക്തിപരമായ കാരണങ്ങളാലാണ് അമിത് അഗർവാൾ രാജിവച്ചതെന്ന് ജെറ്റ് എയർവേയ്സിന്റെ ഒരു പ്രസ്താവനയിൽ പറയുന്നു. ജെറ്റ് എയർവേയ്സ് അതിന്റെ പ്രവർത്തനങ്ങൾ ഏപ്രിൽ 17 മുതൽ നിർത്തിവച്ചിരിക്കുകയാണ്.

കമ്പനിയുടെ, എക്സിക്യൂട്ടീവ് അംഗങ്ങളും ബോർഡ് അംഗങ്ങളുമായ പലരും രാജിവച്ചിട്ടുണ്ട്. നസീം സെയ്ദി, രാജശ്രീ പതി, ഗൌരാംഗ് ഷെട്ടി എന്നിവർ രാജിവച്ചവരിൽപ്പെടുന്നു.

Leave a Reply

avatar
  Subscribe  
Notify of