Sat. Jan 18th, 2025
കൊൽക്കത്ത:

ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് ജാധവ്പൂരിൽ റാലി നടത്താനുള്ള അനുമതി, പശ്ചിമബംഗാൾ സർക്കാർ നിഷേധിച്ചു. അമിത് ഷായുടെ ഹെലിക്കോപ്റ്റർ നിലത്തിറക്കാനുള്ള അനുമതിയും തൃണമൂൽ സർക്കാർ നിഷേധിച്ചു. ഇതേത്തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന റാലി റദാക്കി. മൂന്നു റാലികൾ ഇന്നു ബംഗാളിൽ നടത്താൻ തീരുമാനിച്ചിരുന്നു.

24 സൌത്ത് പർഗാനയിലെ ജയനഗറിലും, ജാധവ്പൂരിലും, 24 നോർത്ത് പർഗാനയിലും ആയിരുന്നു ഇന്ന് റാലി നടത്താൻ നിശ്ചയിച്ചിരുന്നത്.

പ്രധാനമന്ത്രി മോദിയുടെ ഹെലിക്കോപ്റ്ററും പരിശോധന നടത്തണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. മെയ് 19 നാണ് പശ്ചിമബംഗാളിലെ 9 ലോക്സഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള, ബി.ജെ.പിയുടെ രഥയാത്രയ്ക്കും സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതു സംബന്ധിച്ച് രണ്ടു പാർട്ടികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനും ഹെലിക്കോപ്റ്റർ ഇറക്കാനുള്ള അനുമതി പശ്ചിമബംഗാൾ സർക്കാർ നൽകിയിരുന്നില്ല. പിന്നീട് റോഡു മാർഗ്ഗമാണ് ആദിത്യനാഥ് ബംഗാളിൽ പ്രചാരണത്തിനു പോയത്.

Leave a Reply

Your email address will not be published. Required fields are marked *