Wed. Jan 22nd, 2025
ന്യൂഡൽഹി:

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത്. മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ടാക്‌സി പോലെയാണെന്നാണ് സുര്‍ജേവാല ആരോപണം ഉന്നയിച്ചിരിക്കുന്നത്. കുടുംബവുമായി യാത്ര ചെയ്യുന്നതിന് രാജീവ് ഗാന്ധി യുദ്ധക്കപ്പല്‍ ഉപയോഗിച്ചെന്ന മോദിയുടെ ആരോപണത്തിന് മറുപടിയായിട്ടാണ് സുര്‍ജേവാല ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കലും കൃത്രിമത്വം കാണിക്കലുമാണ് മോദിയുടെ അവസാനത്തെ അടവെന്നും സുര്‍ജേവാല പരിഹസിച്ചു.

‘വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കലും കൃത്രിമത്വം കാണിക്കലും മാത്രമാണ് നിങ്ങള്‍ക്കുള്ള അവസാന ആശ്രയം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള യാത്രകള്‍ക്ക് വ്യോമസേന വിമാനം ഉപയോഗിച്ചതിന് 744 രൂപ മാത്രം നല്‍കി കൊണ്ട് ടാക്‌സി പോലെയാണ് അതിനെ കണക്കാക്കിയതെന്ന് വ്യക്തമാണ്. നാണകേട് ഉള്ളതു കൊണ്ടാണ് മറ്റുള്ളവര്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നത്. നിങ്ങള്‍ തന്നെ ചെയ്ത പാപങ്ങള്‍ നിങ്ങളെ വേട്ടയാടുകയാണ്,’ സുര്‍ജേവാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *