Sat. Apr 20th, 2024
ന്യൂഡൽഹി:

തനിക്ക് പ്രധാനമന്ത്രി പദത്തിനായി മോഹമില്ലെന്ന് തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. ഒരു കറുത്ത കുതിരയാവാന്‍ താനില്ല. പ്രധാനമന്ത്രി ആകണമെന്ന് തനിക്ക് ആഗ്രഹമില്ല ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗഡ്‌കരി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം ബി.ജെ.പി. കാഴ്ചവയ്ക്കും.

ലോക്‌സഭയിലേക്ക് ഉത്തര്‍പ്രദേശ് പരമാവധി ബി.ജെ.പി. എം.പിമാരെ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്നുള്ള ആത്മവിശ്വാസമുണ്ട്. ബി.ജെ.പി ഭൂരിപക്ഷം നേടുമെന്നും മോദിയുടെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *