Mon. Dec 23rd, 2024
ന്യൂഡൽഹി:

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന ആരോപണം സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്നു പരിശോധിക്കും. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് ഇതുമായി കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വയനാട്ടില്‍ നിന്നും അമേഠിയില്‍ നിന്നുമാണ് രാഹുല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *