Wed. Jan 22nd, 2025
ലാഹോർ:

ലാഹോറിലെ സൂഫി ആരാധനലയമായ ദാദാ ദര്‍ബാറിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ 15 വയസുകാരനാണെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രിയുടെ വക്താവ് ഷഹബാസ് ഗില്‍. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും കുട്ടിയുടെ ചിത്രവും പാക് മാധ്യമമായ ജിയോ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്.

ഏഷ്യയിലെതന്നെ ഏറ്റവും വലിയ സൂഫി ആരാധനാലയങ്ങളില്‍ ഒന്നിലാണ് കഴിഞ്ഞ ദിവസം സ്‌ഫോടനം ഉണ്ടായത്. രാവിലെ 8.45 ഉണ്ടായ സ്‌ഫോടനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. സ്‌ഫോടനത്തിന് പിന്നില്‍ 15 വയസ്സുകാരനാണെന്നുള്ള തെളിവുകള്‍ പുറത്തു വന്നു. 11 ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ദാദാ ദര്‍ബാറിന്റെ സ്ത്രീകളുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനമുണ്ടായത്. സമീപത്തുള്ള ഫ്രൂട്ട്‌സ് കടയുടെ അരികില്‍ നിന്നും വന്ന് പോലീസ് വാനിനു സമീപത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഷഹബാസ് ഗില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *