Thu. Apr 25th, 2024
ചെന്നൈ:

തമിഴ്‌നാട്ടില്‍ ക്രമക്കേട് കണ്ടെത്തിയ 13 ബൂത്തുകളില്‍ 19 നും, പുതുച്ചേരിയിലെ ഒരു ബൂത്തില്‍ 12 നും റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രത സാഹു അറിയിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും പി.എം.കെ. നേതാവുമായ അന്‍പുമണി രാമദാസ് മത്സരിച്ച ധര്‍മപുരി മണ്ഡലത്തിലെ എട്ടു ബൂത്തുകളിലും കടലൂര്‍, തിരുവള്ളൂര്‍ മണ്ഡലങ്ങളിലെ ഓരോ ബൂത്തിലും വീണ്ടും വോട്ടെടുപ്പു നടത്തുന്നതിനെക്കുറിച്ച് നേരത്തേ ചര്‍ച്ചകള്‍ നടന്നിരുന്നു.

ധര്‍മപുരിയിലെ നത്തമേടിലെ പോളിങ് ബൂത്തില്‍ താന്‍ ആറു വോട്ടുചെയ്തുവെന്ന് അവകാശപ്പെട്ട് ഒരാള്‍ രംഗത്തുവന്നതിനെത്തുടര്‍ന്ന് ക്രമക്കേട് ആരോപിച്ച് ഡി.എം.കെ. രംഗത്തുവരികയായിരുന്നു. ധര്‍മപുരിയിലെ 10 ബൂത്തുകളില്‍ വ്യാപമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്ന് ഡി.എം.കെ. ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍.എസ്. ഭാരതി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *